ഈ ബ്ലോഗ് തിരയൂ

2010 ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

അര്‍ത്തുങ്കല്‍ പള്ളി ബസിലിക്ക പദവിയിലേക്ക്



അര്‍ത്തുങ്കല്‍:ആലപ്പുഴ രൂപതയ്ക്ക് അഭിമാനനിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് രൂപതയിലെ ആദ്യ ഇടവകയായ അര്‍ത്തുങ്കല്‍ പള്ളി ബസിലിക്കയായി ഉയര്‍ത്തപ്പെടുന്നു. 2010 ഒക്ടോബര്‍ 11ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മാര്‍പാപ്പയുടെ ഡിക്രി വായിക്കുന്നതോടെ അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ അനുഗ്രഹത്താല്‍ പൂരിതമായ ഈ ദേവാലയം പരമോന്നത വിശ്വാസകേന്ദ്രമായി മാറും.
             വൈകുന്നേരം 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനം തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് റൈറ്റ്.റവ.ഡോ.സൂസപാക്യം ഉദ്ഘാടനം ചെയ്യും.ആയിരക്കണക്കിന് വിശ്വാസികള്‍ അനുഗ്രഹീത നിമിഷത്തിന്  സാക്ഷ്യം വഹിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ