ഈ ബ്ലോഗ് തിരയൂ
2010 നവംബർ 15, തിങ്കളാഴ്‌ച
2010 ഒക്‌ടോബർ 11, തിങ്കളാഴ്‌ച
അര്‍ത്തുങ്കല്‍ ജനസാഗരമായി;ബസിലിക്ക പ്രഖ്യാപനം വിശ്വസികള്‍ക്ക് പുളകമായി!
![]() |
| ബസിലിക്കപ്രഭയില്‍ അര്‍ത്തുങ്കല്‍പള്ളി |
വൈകുന്നേരം 5 മണിക്ക് ചേര്‍ന്ന പൊതുസമ്മളനം അഭിവന്ദ്യ തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പ് സൂസപാക്യം ഉദ്ഘാടനം ചെയ്തു.വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊഫ.എം.കെ.സാനു,ജില്ലാ കളക്ടര്‍ പി.വേണുഗോപാല്‍,പി.തിലോത്തമന്‍ എം.എല്‍.എ, ഹക്കിം പാണാവള്ളി തുടങ്ങിയവര്‍ സംസാരിച്ചു.ബസിലിക്ക സുവനീറും അര്‍ത്തുങ്കല്‍ നൂറ്റാണ്ടുകളിലൂടെ എന്ന പുസ്തകവും പ്രകാശനം ചെയ്യപ്പെട്ടു.ആലപ്പുഴ രൂപതയിലെ വിശ്വാസ സമൂഹത്തിന് അഭിമാനത്തിന്റെയും ആത്മനിര്‍വൃതിയുടെയും നിമിഷങ്ങളാണ് ബസിലിക്ക പ്രഖ്യാപന ചടങ്ങ് സമ്മാനിച്ചത്.
2010 ഒക്‌ടോബർ 8, വെള്ളിയാഴ്‌ച
അര്‍ത്തുങ്കല്‍ പള്ളി ബസിലിക്ക പദവിയിലേക്ക്

അര്‍ത്തുങ്കല്‍:ആലപ്പുഴ രൂപതയ്ക്ക് അഭിമാനനിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് രൂപതയിലെ ആദ്യ ഇടവകയായ അര്‍ത്തുങ്കല്‍ പള്ളി ബസിലിക്കയായി ഉയര്‍ത്തപ്പെടുന്നു. 2010 ഒക്ടോബര്‍ 11ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മാര്‍പാപ്പയുടെ ഡിക്രി വായിക്കുന്നതോടെ അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ അനുഗ്രഹത്താല്‍ പൂരിതമായ ഈ ദേവാലയം പരമോന്നത വിശ്വാസകേന്ദ്രമായി മാറും.
വൈകുന്നേരം 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനം തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് റൈറ്റ്.റവ.ഡോ.സൂസപാക്യം ഉദ്ഘാടനം ചെയ്യും.ആയിരക്കണക്കിന് വിശ്വാസികള്‍ അനുഗ്രഹീത നിമിഷത്തിന് സാക്ഷ്യം വഹിക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
